കേരള പ്രീമിയർ ലീഗ്; ഗോൾഡാണ് ഗോൾഡൻ ത്രഡ്സ്, അഞ്ചിൽ അഞ്ചു വിജയം

രാംകോ കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഗോൾഡൻ ത്രഡ്സ് ഡോൺ ബോസ്കോയെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ പിറകിൽ പോയ ശേഷമാണ് ഗോൾഡൻ ത്രഡ്സ് വിജയിച്ചു കയറിയത്.

19ആം മിനുട്ടിൽ മുഹമ്മദ് റോഷൻ ആണ് ഡോൺ ബോസ്കോയ്ക്ക് ലീഡ് നൽകിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇസഹാക് നുഹു ഗോൾഡൻ ത്രഡ്സ്നിന് സമനില നൽകി‌. മത്സരത്തിന്റെ 77ആം ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ക്വൊറ്റെര സൈ ആണ് ഗോൾഡൻ ത്രഡ്സിനായി വിജയ ഗോൾ നേടിയത്. ഇസഹാക് ആണ് കളിയിലെ മാൻ ഓഫ് ദി മാച്ചു് ആയത്.

ഇത് ഗോൾഡൻ ത്രഡ്സിന്റെ തുടർച്ചയായ അഞ്ചാം വിജയമാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അവർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി കേരള യുണൈറ്റഡ് ആണ് ഒന്നാമത്.