കേരള പ്രീമിയർ ലീഗ്, ഗോൾഡൻ ത്രഡ്സിന് ആദ്യ ജയം

- Advertisement -

കേരള ഫുട്ബോളിൽ കുറേ കാലമായി ഇല്ലാതിരുന്ന ഗോൾഡൻ ത്രഡ്സ് അവരുടെ തിരിച്ചുവരവ് ജയത്തോടെ ആഘോഷിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് പരാജയപ്പെടുത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കളിയുടെ 73ആം മിനുട്ടിൽ അരുൺ കെ ജെ ആണ് ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ നേടിയത്.

ആതിഥേയരായ കോവളം എഫ് സിക്ക് ഇത് കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു. ഇനി 31ആം തീയതി ഗോകുലം കേരള എഫ് സിക്ക് എതിരെയാണ് കോവളത്തിന്റെ മത്സരം. ഗോൾഡൻ ത്രഡ്സിന് ഡിസംബർ 28ന് എഫ് സി കേരളയുമായാണ് അടുത്ത മത്സരം.

Advertisement