റിയൽ മലബാറിന് രണ്ടാം തോൽവി, ഐഫക്ക് ആദ്യ വിജയം

Img 20220115 183032

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റിയൽ മലബാർ എഫ് സിയും ഐഫയും നേർക്കുനേർ വന്നപ്പോൾ ഐഫക്ക് വിജയം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏക ഗോളിനാണ് ഐഫ വിജയിച്ചത്. മത്സരത്തിന്റെ 44ആം മിനുട്ടിൽ അനൂപ് ആണ് മലബാറിന്റെ വിജയ ഗോൾ നേടിയത്.

Img 20220115 183227

റിയൽ മലബാർ എഫ് സിക്ക് ഇത് രണ്ടാം പരാജയമാണ്. ഐഫക്ക് ഇത് ആദ്യ വിജയവുമാണ്. ലീഗിലെ ആദ്യ മത്സരത്തിൽ ഐഫ എഫ് സി അരീക്കോടിനോട് സമനില വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് ഐഫക്ക് ഉള്ളത്.

Previous articleജെനോവയിൽ നിന്നും ഷെവ്ചെങ്കോ പുറത്ത് !
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബയിക്ക് വേണ്ടി ശ്രമം തുടർന്ന് മിലാൻ