മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബയിക്ക് വേണ്ടി ശ്രമം തുടർന്ന് മിലാൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധതാരം എറിക് ബായിക്ക് വേണ്ടി ശ്രമം തുടർന്ന് എസി മിലാൻ. ഒരു സെന്റർ ബാക്കിനെ ടീമിലെത്തിക്കാനുള്ള എസി മിലാന്റെ അന്വേഷണമാണ് ബായിയിൽ എത്തി നിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് മിലാന്റെ ശ്രമം. സൈമൺ കയേർ,ഫികായോ തമോരി എന്നിവരുടെ പരിക്കിനെ തുടർന്നാണ് മിലാൻ ഒരു സെന്റർ ബാക്കിനെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ നിർബന്ധിതരായത്.

പിഎസ്ജിയുടെ അബ്ദോ ഡിയാലോയ്ക്ക് വേണ്ടി മിലാൻ ശ്രമിച്ചെങ്കിലും ലോൺ ഡീലിന് പാരിസ് ടീം തയ്യാറല്ല. 27കാരനായ എറിക് ബായി ഈ സീസണിൽ 4 മത്സരങ്ങൾ മാത്രമാണ് കളിച്ചത്‌. 2024വരെയാണ് താരത്തിന്റെ കരാർ.

Previous articleറിയൽ മലബാറിന് രണ്ടാം തോൽവി, ഐഫക്ക് ആദ്യ വിജയം
Next articleടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‍ലി