ഫൈനൽ വിജയിച്ച് ഐഫ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി

Img 20211107 Wa0031

ഐഫ കൊപ്പം കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി. ഇന്ന് നടന്ന യോഗ്യത റൗണ്ട് ഫൈനലിൽ കൊച്ചി സിറ്റിയെ പരാജയപ്പെടുത്തി ആണ് ഐഫ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. കൊപ്പത്ത് ഐഫയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഐഫ ഇന്ന് വിജയിച്ചത്. 23ആം മിനുട്ടിൽ ഒരു ഹൈ ബോൾ ക്ലിയർ ചെയ്യുന്നതിൽ കൊച്ചി സിറ്റി ഗോൾ കീപ്പറും ഡിഫൻഡറും തമ്മിൽ ആശയക്കുഴപ്പം ഉണ്ടായത് മുതലെടുത്ത് ശരത്ത് ഐഫക്ക് ലീഡ് നൽകി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വീണ്ടും ഒരു ലോംഗ് ബോൾ കൊഴച്ചി സിറ്റി ഡിഫൻസിന് പ്രശ്നമായി. അത് ഡിഫൻഡ് ചെയ്യുന്നതിനിടയിൽ പെനാൾട്ടി നൽകുകയും ചെയ്തു. പെനാൾട്ടി എടുത്ത ജസ്ബീർ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ച് ഐഫയുടെ വിജയം ഉറപ്പിച്ചു.

Previous articleവാക്സിൻ എടുക്കില്ല, മുരളിയെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ല
Next articleദ്രാവിഡ് തന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് രവി ശാസ്ത്രി