വാക്സിൻ എടുക്കില്ല, മുരളിയെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ല

മുൻ ഇന്ത്യൻ ബാറ്റർ മുരളി വിജയ് കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ തമിഴ്നാട് താരത്തെ ടീമിലേക്ക് പരിഗണിക്കില്ല. താരം കുത്തുവെപ്പ് എടുക്കുന്നതിൽ നിന്ന് മടിച്ചുനിൽക്കുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട് സെലക്ടർമാർ ഈ കാരണം കൊണ്ടാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വിജയിയെ പരിഗണിക്കാതിരുന്നത്. ഐ‌പി‌എൽ 2020ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിച്ച ശേഷം വിജയ് ഇതുവരെ പ്രൊഫഷണൽ മത്സരം കളിച്ചിട്ടില്ല.

അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ് എന്നും ഇതിൽ ഒന്നും ചെയ്യാൻ ആകില്ല എന്നും അധികൃതർ പറഞ്ഞു. വാക്സിൻ എടുക്കാൻ അദ്ദെഹത്തിൻ മടിയാണ് എന്നും. ബയോ ബബിളിൽ വരാനും അദ്ദേഹത്തിന് താല്പര്യമില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ തമിഴ്നാട് പ്രീമിയർ ലീഗിൽ നിന്നും വിജയ് പിന്മാറിയിരുന്നു.

Previous articleമഗ്വയറിന്റെ ആഹ്ലാദ പ്രകടനം ലജ്ജാവഹം ആണെന്ന് റോയ് കീൻ
Next articleഫൈനൽ വിജയിച്ച് ഐഫ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി