ദ്രാവിഡ് തന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് രവി ശാസ്ത്രി

Photo: Twitter/@BCCI

ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രി തന്നെക്കാൾ നല്ല പ്രകടനം പരിശശീലകൻ എന്ന നിലയിൽ കാഴ്ചവെക്കാൻ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിനാകും എന്ന് പറഞ്ഞു. ദ്രാവിഡ് മികച്ച ഒരു വ്യക്തി ആണ്. അദ്ദേഹം ഇന്ത്യ എ ടീമിലും എൻസിഎയിലും ധാരാളം കോച്ചിംഗും ചെയ്തിട്ടുണ്ട്. അത് ദ്രാവിഡിന് ഗുണം ചെയ്യും. ശാസ്ത്രി പറഞ്ഞു.

“എനിക്ക് പകരമാകാൻ പറ്റിയ ആൾ തന്നെയാണ് ദ്രാവിഡ്. ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, അദ്ദേഹത്തിന് ഉപദേശമൊന്നും ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു, കാരണം അദ്ദേഹം വളരെ പരിചയസമ്പന്നനാണ്. അവന് സ്വന്തമായി ഒരു മനസ്സുണ്ട്, ഈ ജോലി അദ്ദേഹം ഭംഗിയായി ചെയ്യും.” രവി ശാസ്ത്രി പറഞ്ഞു.

ടീമും കാര്യങ്ങളും ഒന്നും മാറുന്നില്ല എന്നും ദ്രാവിഡ് തന്നെക്കാൾ നല്ല പ്രകടനം ഈ ടീം വെച്ച് നടത്തും എന്നും രവി ശാസ്ത്രി പറഞ്ഞു.

Previous articleഫൈനൽ വിജയിച്ച് ഐഫ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി
Next articleമൂന്ന് പേരെ കൂടി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി ഐ.സി.സി