കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കുറച്ച് കൂടെ ക്ഷമ കാണിക്കണം, പിന്തുണയുമായി ബിനോ ജോർജ്ജ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന് പിന്തുണ അറിയിച്ച് ഗോകുലം കേരള എഫ് സിയുടെ പരിശീലകൻ ബിനോ ജോർജ്ജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ അവസ്ഥ സങ്കടകരമാണ്. ഒരു കോച്ചും ഒരു താരവും ആഗ്രഹിക്കുന്നതല്ല പരാജയങ്ങൾ. പക്ഷെ ഫുട്ബോൾ ആണ് എല്ലാവരുടെ ജീവിതം. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും. ഡേവിഡ് ജെയിംസിന് തിരികെ ബ്ലാസ്റ്റേഴ്സിനെ മികവിൽ എത്തിക്കാനുള്ള കഴിവ് ഉണ്ടെന്നും ബിനോ ജോർജ്ജ് പറഞ്ഞു.

ഇന്നലെ എഫ് സൊ ഗോവയോട് സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെട്ടതോടെ കടുത്ത വിമർശനങ്ങളാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആ സമയത്താണ് ബിനോ പിന്തുണയുമായി എത്തുന്നത്. കേരളത്തിന്റെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ഇന്നലെ ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച യുവതാരങ്ങൾ ആണ് ഉള്ളത് എന്നും ആ താരങ്ങളുടെ വളർച്ചയ്ക്കായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കുറച്ചു കൂടെ ക്ഷമയോടെ കാത്തിരിക്കണം എന്നും ടീമിന്റെ പിറകിൽ തന്നെ നമ്മൾ എല്ലാവരും ഉണ്ടാകണമെന്നും ബിനോ ജോർജ്ജ് ട്വിറ്ററിലൂടെ പറഞ്ഞു.

Advertisement