ഫോമിലേക്ക് തിരികെ എത്താൻ ആകും എന്ന് കെപ

- Advertisement -

കരിയറിന്റെ അത്ര മികച്ച സമയത്തല്ല സ്പാനിഷ് യുവ ഗോൾ കീപ്പർ കെപ നിൽക്കുന്നത്. വലിയ പ്രതീക്ഷയുമായി രണ്ട് വർഷം മുമ്പ് ചെൽസിയിൽ എത്തിയ കെപ ഇപ്പോൾ ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥയിലാണ്. പുതിയ ഗോൾ കീപ്പർ മെൻഡി ചെൽസിയുടെ ഒന്നാം കീപ്പറായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തനിക്ക് ഫോമിലേക്ക് തിരിച്ചുവരാൻ ആകും എന്ന് തന്നെയാണ് വിശ്വാസം എന്ന് കെപ പറഞ്ഞു. കരിയറിൽ ഇത്തരം സാഹചര്യങ്ങൾ സ്വാഭാവികമാണ് കെപ പറഞ്ഞു.

തനിക്ക് ആത്മവിശ്വാസം ഉണ്ട്. ചെൽസിയിലും സ്പെയിനിലും ഒന്നാം ഗോൾ കീപ്പറായി താൻ തിരിച്ചെത്തും എന്നും കെപ പറഞ്ഞു. അവസരങ്ങൾ കിട്ടുമ്പോൾ തന്റെ കഴിവ് തെളിയിക്കാൻ ആകും എന്നും കെപ പറഞ്ഞു. അടുത്തത് എന്ത് എന്നോ ഭാവി എന്ത് എന്നോ ഓർത്ത് താൻ ആശങ്കപ്പെടുന്നില്ല. ഇപ്പോൾ എന്ത് എന്നതാണ് താൻ നോക്കുന്നത്. കെപ പറയുന്നു. സ്പെയിനിൽ ആണ് പെട്ടെന്ന് അവസരം കിട്ടാൻ സാധ്യത എന്നും അവിടെ മികച്ച രീതിയിൽ കളിക്കണം എന്നും കെപ പറഞ്ഞു.

Advertisement