ലിവർപൂൾ ഇതിഹാസം കെന്നി ഡാഗ്ലിഷിന് കൊറോണ

- Advertisement -

ലിവർപൂൾ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാഗ്ലിഷിന് കൊറോണ സ്ഥിരീകരിച്ചു. വേറെ ചില രോഗങ്ങളുമായി ആശുപത്രിയിൽ എത്തിയ കെന്നിയെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. അദ്ദേഹം യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല എന്ന് കുടുംബം അറിയിച്ചു.

ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെന്നിയുടെ കുടുംബം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ലിവർപൂളിനൊപ്പം ആറു ഇംഗ്ലീഷ് ലീഗ് കിരീടവും മൂന്ന് യൂറോപ്യൻ കിരീടവും കെന്നി താരമെന്ന നിലയിൽ നേടിയിട്ടുണ്ട്‌. പരിശീലകനായും ലിവർപൂളിന് മൂന്ന് ലീഗ് കിരീടങ്ങൾ അടക്കം 11 കിരീടങ്ങൾ അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്.

Advertisement