ബാഴ്സലോണയുടെ ഓഫർ നിരസിച്ചത് എന്തിനെന്ന് വ്യക്തമാക്കി റിയോ ഫെർഡിനാൻഡ്

- Advertisement -

2008ൽ ബാഴ്സലോണയുടെ വൻ ഓഫർ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ റിയോ ഫെർഡിനാൻഡിന് ലഭിച്ചിരുന്നു. എന്നാൽ ആ ഓഫർ അംഗീകരിക്കാൻ റിയോ തയ്യാറായില്ല. അന്ന് പെപ് ഗ്വാർഡിയോള ബാഴ്സലോണയുടെ ചുമതലയേറ്റിരുന്നില്ല. ബാഴ്സലോണ ഒരു പുതിയ ടീമായി മാറികൊണ്ടിരിക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ ആ ഓഫർ സ്വീകരിക്കാൻ തോന്നിയില്ല എന്ന് റിയോ പറഞ്ഞു.

ആ ഓഫർ വരുന്നതിന് തൊട്ടു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് സെനി ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിക്കുകയും കിരീടം നേടുകയുൻ ചെയ്തിരുന്നു. അന്ന് അത്രയും മികച്ച ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് വേറെ എവിടെയും പോകുവാൻ തനിക്ക് ആകുമായിരുന്നില്ല എന്നും യുണൈറ്റഡ് ഇതിഹാസം ഫെർഡിനാൻഡ് പറഞ്ഞു.

Advertisement