സെൽറ്റിക് പരിശീലകനായി റോയ് കീൻ എത്തിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്‌കോട്ടിഷ് ക്ലബായ സെൽറ്റിക്കിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീനിലേക്ക് എത്തിയിരിക്കുകയാണ്. സെൽറ്റിക് അവരുടെ പരിശീലകനായ നീൽ ലെനനെ കഴിഞ്ഞ മാസം ക്ലബ്ബ് പുറത്താക്കിയിരുന്നു. ഈ സീസൺ സെൽറ്റികിനെ സംബന്ധിച്ചെടുത്തോളം ദയനീയ സീസൺ ആയിരുന്നു. അവരുടെ വൈരികളായ റേഞ്ചേഴ്‌സ് ആകട്ടെ സ്‌കോട്ടിഷ് ഫുട്‌ബോളിൽ സമ്പൂർണ്ണ ആധിപത്യം നടത്തുകയുമാണ്. ലിവർപൂൾ ഇതിഹാസം താരം ജറാഡ് ആണ് റേഞ്ചേഴ്‌സിന്റെ പരിശീലകൻ. റോയ് കീൻ സെൽറ്റിക്കിൽ എത്തുക ആണെങ്കിൽ അത് ലിവർപൂൾ ആരാധകർക്കും മാഞ്ചസ്റ്റർ യുന്പോൾട്ട് ആരാധകർക്കും തമ്മിലുള്ള പോരാട്ടമായും മാറും.

മുൻ ലിവർപൂൾ പരിശീലകനായ റാഫ ബെനിറ്റസിനെ ആയിരുന്നു സെൽറ്റിക് പരിഗണിച്ചിരുന്നത്. എന്നാൽ സ്കോട്ലാന്റിലേക്ക് ഇല്ലാ എന്ന ബെനിറ്റസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2011ൽ ഇപ്സിച് ടൗണിന്റെ പരിശീലകനായ ശേഷം ഇതുവരെ റോയ് കീൻ ഒരു ടീമിന്റെയും മുഖ്യ പരിശീലകനായിട്ടില്ല. നോറ്റിങ്ഹാം ഫോറസ്റ്റിന്റെ സഹ പരിശീലകനായി കുറച്ചുകാലം കീൻ പ്രവർത്തിച്ചിരുന്നു. മുമ്പ് സണ്ടർലാൻഡ് പരിശീലകനായും കീൻ പ്രവൃത്തിച്ചിട്ടുണ്ട്.