ബ്രസീൽ യുവതാരം കെയ്കി ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

Images (58)

ബ്രസീൽ ക്ലബായ ഫ്ലുമിനെസെയുടെ യുവതാരം കെയ്കിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 17കാരനായ താരം അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. താരം 2022 ജൂണിൽ ആകും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുക. അതുവരെ ഫ്ലുമിനെസെയിൽ തുടരും. താരത്തിന്റെ ആവശ്യങ്ങൾ ഒക്കെ സിറ്റി അംഗീകരിച്ചതോടെയാണ് കരാർ ഒപ്പുവെച്ചത്.

അറ്റാക്കിങ് താരമായ കെയ്കി ഡി സിൽവയെ മാഞ്ചസ്റ്റർ സിറ്റി ഭാവിയിൽ വിൽക്കുമ്പോൾ നിശ്ചിത തുക ഫ്ലുമിനെസിക്കും നൽകേണ്ടി വരും. താരത്തെ സൈൻ ചെയ്യുന്നതിനായി 10 മില്യണോളം ആകും സിറ്റി ഗ്രൂപ്പ് ചിലവഴിക്കുക. ഇതുവരെ ഫ്ലുമിനെസെ സീനിയർ ക്ലബിനായി കളിച്ചിട്ടില്ലാത്ത താരമാണ് കെയ്കി.

Previous articleമത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുക എന്നതാണ് തന്റെ പുതിയ ദൗത്യം – ഹര്‍ഭജന്‍ സിംഗ്
Next articleനീണ്ട കാലത്തിന് ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം കളിക്കും, ഇംഗ്ലണ്ടുമായി ജൂണിൽ മത്സരം