ഡ്യൂറണ്ട് കപ്പ്, റിയൽ കാശ്മീർ സെമിയിൽ

ഡ്യൂറണ്ട് കപ്പിലെ നാലാം സെമി ഫൈനലിസ്റ്റുകളും തീരുമാനമായി. ഇന്ന് ഗ്രൂപ്പ് സി ചാമ്പ്യന്മാരായി റിയൽ കാശ്മീരും സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സിനെ സമനിലയിൽ പിടിച്ചതോടെയാണ് സെമി ഉറപ്പായത്. ഇന്നത്തെ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്.

ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്ന എഫ് സി ഗോവയും റിയൽ കാശ്മീരും 7 പോയന്റുമായാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. മെച്ചപ്പെട്ട ഗോൾഡിഫറൻസ് കാശ്മീരിനെ ഒന്നാമത് എത്തിക്കുകയായിരുന്നു. സെമിയിൽ മോഹൻ ബഗാനെ ആകും റിയൽ കാശ്മീർ നേരിടുക. ഈസ്റ്റ് ബംഗാളും ഗോകുലം കേരള എഫ് സിയും തമ്മിലാണ് ആദ്യ സെമി ഫൈനൽ.

Previous articleനോർത്ത് ഈസ്റ്റിൽ നിന്ന് വിങ്ങറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
Next articleട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനം, റോമായിൽ ജെക്കോക്ക് പുതിയ കരാർ