കണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗിൽ ഇനി പുതിയ ഡിവിഷൻ

കണ്ണൂർ ജില്ല ഫുട്ബോൾ ലീഗിൽ നിലവിൽ ഉള്ള നാലു ലീഗുകൾക്ക് പുറമെ ഒരു ഡിവിഷൻ കൂടെ ആരംഭിക്കും. അഞ്ചാം ഡിവിഷൻ ആണ് പുതുതായി ആരംഭിക്കുന്നത്. ഏഴു ക്ലബുകളാണ് ഡിവിഷനിൽ ഉണ്ടാവുക. ഈ മാസം അവസാനം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് ലീഗ് നടക്കും.

മലബാർ ആർട്സ് & സ്പോർട്സ് അക്കാദമി, വളപട്ടണം അക്കാദമി, എംബീസ് എഫ് സി, കെ ജെ കെ എസ് സ്മാരക കോച്ചിംഗ് സെന്റർ, ജയിൽ സ്റ്റാഫ് ക്ലബ്, കിക്കേഴ്സ് തലശ്ശേരി, ബ്രദേഴ്സ് ക്ലബ് തലശ്ശേരി എന്നിവരാണ് ലീഗിൽ ഉണ്ടാവുക.

Previous articleമെൻഡിക്ക് എതിരായ വംശീയ അധിക്ഷേപ പോസ്റ്റ്, സിൽവക്ക് എതിരെ നടപടി ഉറപ്പായി
Next articleമഴ കളി മുടക്കി, ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ