മഴ കളി മുടക്കി, ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിവസം മഴ മൂലം മത്സരം നേരത്തെ അവസാനിപ്പിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 202 റൺസ് എടുത്തിട്ടുണ്ട്. 115 റൺസ് എടുത്ത രോഹിത് ശർമയും 84 റൺസ് എടുത്ത മായങ്ക് അഗർവാളുമാണ് ക്രീസിൽ ഉള്ളത്. ചായക്ക് പിരിയുന്നതിനു തൊട്ട് മുൻപ് നിർത്തിവെച്ച മത്സരം പിന്നീട് തുടരാൻ കഴിഞ്ഞിരുന്നില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ഒരിക്കൽ പോലും കാര്യമായി പരീക്ഷിക്കാൻ സൗത്ത് ആഫ്രിക്കക്കായിരുന്നില്ല. രോഹിത് ശർമക്ക് ടെസ്റ്റിൽ ഓപ്പൺ ചെയ്യാൻ പറ്റുമോ എന്ന ചോദ്യത്തിന് തന്റെ ബാറ്റിംഗ് പ്രകടനത്തിലൂടെ മറുപടി കൊടുത്ത രോഹിത് ശർമ്മ ആദ്യ ദിനം തന്റേതാക്കി മാറ്റി. രോഹിത് ശർമയ്ക്ക് പിന്തുണയുമായി മായങ്ക് അഗർവാളും മികച്ചു നിന്നതോടെ ആദ്യ ദിനം മുഴുവൻ ഇന്ത്യൻ അധിപത്യമായി.

Previous articleകണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗിൽ ഇനി പുതിയ ഡിവിഷൻ
Next articleഹീലിക്ക് റെക്കോർഡ് സെഞ്ചുറി, ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ