ജോർഗെ തന്ത്രങ്ങൾ തുടരും, മുംബൈ സിറ്റി പരിശീലകന് പുതിയ കരാർ!!

മുംബൈ സിറ്റി പരിശീലകനായ ജോർഗെ കോസ്റ്റ അടുത്ത സീസണിലും ഇന്ത്യയിൽ ഉണ്ടാകും. മുംബൈ സിറ്റിയുമായി ജോർഗെ കോസ്റ്റ പുതിയ കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി വ്യക്തമാക്കി. ഈ സീസണിൽ മുംബൈ സിറ്റിയെ മികച്ച ടീമായി മാറ്റിയതിനുള്ള അംഗീകാരമായാണ് കോസ്റ്റയ്ക്ക് പുതിയ കരാർ നൽകിയത്. കോസ്റ്റ ഇപ്പോൾ ടീമിനെ സൂപ്പർ കപ്പ് മത്സരങ്ങൾക്കായി ഒരുക്കുകയാണ്‌. ഐ എസ് എല്ലിൽ സെമി ഫൈനൽ വരെ മുംബൈ ഈ സീസണിൽ എത്തിയിരുന്നു.

മുമ്പ് മൗറീനോക്ക് കീഴിൽ പോർട്ടോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ജോർഗെ കോസ്റ്റ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. 15 വർഷത്തോളം പോർട്ടോ ജേഴ്സി അണിഞ്ഞു കളിച്ച താരം ആയിരുന്നു കോസ്റ്റ. 2004ൽ പോർട്ടോ അത്ഭുത കുതിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ അദ്ദേഹമായിരുന്നു ക്ലബ് ക്യാപ്റ്റൻ.

കോസ്റ്റ പരിശീലകനായ 12ആമത്തെ ക്ലബാണ് മുംബൈ സിറ്റി. ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ടൂർസയിൽ നിന്നായിരുന്നു ഇദ്ദേഹം മുംബൈയിലേക്ക് എത്തിയത്.

Previous articleകോഹ്‍ലി ഭാഗ്യവാന്‍, ആര്‍സിബിയോട് നന്ദി പറയണം
Next articleപട്ടാളത്തൊപ്പി, ഇന്ത്യയ്ക്ക് നല്‍കിയത് പ്രത്യേക അനുമതി