ജോബി ജസ്റ്റിന് ഇരട്ട ഗോൾ, ഈസ്സ് ബംഗാൾ വിജയ വഴിയിൽ

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് മലയാളി തിളക്കം. കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പതചക്രയെ ആണ് ഈസ്റ്റ് ബംഗാൾ ഇന്ന് പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി ഈ സീസണിൽ ആദ്യമായാണ് ജോബി ഇറങ്ങുന്നത്. സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം കിട്ടിയ ജോബിക്ക് വെറും 15 മിനുട്ടെ വേണ്ടി വന്നുള്ളൂ ആദ്യ ഗോൾ നേടാൻ.

78ആം മിനുട്ടിലായിരുന്നു ജോബിയുടെ രണ്ടാം ഗോൾ പിറന്നത്. കഴിഞ്ഞ സീസൺ മുതൽ ഈസ്റ്റ് ബംഗാളിന്റെ താരമാണ് ജോബി ജസ്റ്റിൻ. റാൽട്ടെ ആണ് ഈസ്റ്റ് ബഗാളിന്റെ മൂന്നാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നായി 7 പോയന്റായി ഈസ്റ്റ് ബംഗാളിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial