ഹ്യുസ് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ, മുൻ ക്യാപ്റ്റന് ആശംസയുമായി ജിങ്കൻ

ഫുട്‌ബോൾ കരിയറിന് അവസാനം കുറിച്ച മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആരോൻ ഹ്യുസിന് ആശംസ അറിയിച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേഷ് ജിങ്കൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഹ്യുസിനൊപ്പമുള്ള നാളുകൾ ഓർത്തെടുത്ത് വികാര നിർഭയമായി കുറിപ്പ് പങ്ക് വച്ചത്.

https://twitter.com/SandeshJhingan/status/1138844434404192256?s=19

“എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ ആരെന്ന് ചോദിക്കുകയാണെങ്കിൽ അത് ആരോൻ ഹ്യുസ് ആണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. എന്നെ ഞാനാകുന്നതിന് സഹായിച്ചതിന് ഏറെ നന്ദി, താങ്കൾ ഫുട്‌ബോളിലെ ഇതിഹാസമാണ്, അതിലുപരി നല്ലൊരു മനുഷ്യനാണ്” എന്നാണ് ജിങ്കൻ കുറിച്ചത്. ഹ്യുസിന് ഇനിയുള്ള ജീവിതത്തിൽ സന്തോഷവും വിജയവും ആശംസിച്ചാണ് ജിങ്കൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.