ഓസ്ട്രേലിയൻ ക്യാപ്റ്റൻ വിരമിച്ചു

ഓസ്ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ മിലേ യെഡിനാഡ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെയാണ് യെഡിനാക് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കുറെ ചിന്തിച്ചതിന് ശേഷമാണ് ഈ തീരുമാനം എന്ന് യെഡിനാക് പറഞ്ഞു. ഏഷ്യാ കപ്പ് നടക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കി ഇരിക്കെ യെഡിനാക് വിരമിച്ചത് ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയാകും.

2015ൽ ഓസ്ട്രേലിയ ഏഷ്യാ കപ്പ് ഉയർത്തിയതിൽ യെഡിനാകിന് വലിയ പങ്കുണ്ടായിരുന്നു. 79 മത്സരങ്ങളോളം താരം ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. നിരവധി മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞു. ലോകകപ്പിൽ ഓസ്ട്രേലിയക്കായി സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഇത്രകാലം ഓസ്ട്രേലിയൻ ജേഴ്സി അണിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യെഡിനാക് പറഞ്ഞു. ഇപ്പോൾ ആസ്റ്റൺ വില്ലയുടെ താരമാണ് യെഡിനാക്.