അയര്‍ലണ്ട് ടി20 നായകന് കരാറില്‍ നിന്ന് വിടുതല്‍ നല്‍കി കൗണ്ടി ടീം

അയര്‍ലണ്ട് ടി20 നായകനായ ഗാരി വില്‍സണ് ഡര്‍ബിഷയര്‍ കൗണ്ടിയുമായുള്ള കരാറില്‍ നിന്ന് പുറത്ത് കടക്കുവാന്‍ അനുമതി നല്‍കി കൗണ്ടി. ഇരു കൂട്ടരുടെയും സമ്മതപ്രകാരമാണ് ഈ തീരുമാനം. ഒരു വര്‍ഷം കൂടി കൗണ്ടി കരാര്‍ അവശേഷിക്കുന്നുണ്ടെങ്കിലും അയര്‍ലണ്ടിനു ഐസിസിയുടെ മുഴുവന്‍ അംഗത്വം ലഭിച്ചതോടെ കൂടുല്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാനായിയാണ് ഇപ്പോള്‍ ഇപ്രകാരം ഒരു നീക്ക് പോക്ക് ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

2017ല്‍ ഡര്‍ബിഷയറിനായി അരങ്ങേറ്റം കുറിച്ച താരം 17 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 758 റണ്‍സ് നേടിയിരുന്നു. ടി20 ബ്ലാസ്റ്റില്‍ രണ്ട് സീസണുകളില്‍ ടീമിന്റെ നായകനായും ഗാരി വില്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.