കേരള ഫുട്ബോളിൽ ഇനിയൊരു സ്പാനിഷ് ടച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രശസ്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ UD SAN Fernando-യിലെ കോച്ച് റോബർട്ടോ ഹെർണാഡസ് കേരളത്തിലേക്ക്. UEFA കോച്ചിംഗ് ലൈസൻസുള്ള കോച്ച് റോബർട്ടോ സ്പോർട്സ് സ്റ്റാർട്ടപ്പ് ആയ Playmakers Games-ൻറെ ഫുട്ബോൾ കോച്ചിംഗ് ഡിവിഷൻ ആയ ജാസ്പേഴ്സ് ഫുട്ബോൾ അക്കാദമിയിൽ ടെക്നിക്കൽ ഡയറക്ടർ ആയാണ് ജോയിൻ ചെയ്യുക.

ജാസ്പേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ട്രെയിനിങ് കരിക്കുലം ഡിസൈൻ ചെയ്യുന്നതും, ടീം സെലക്ഷനും, കോച്ചസിന്ടെ ട്രെയിനിങ്ങും ഇനി പുതിയ ടെക്നിക്കൽ ഡയറക്ടർ നേതൃത്വത്തിലായിരിക്കും.

15 വർഷത്തിലധികം പല സ്പാനിഷ് ഫുട്ബോൾ ടീമുകളിൽ കോച്ചായി സേവനമനുഷ്ഠിച്ചിട്ടുള്ള കോച്ച് റോബർട്ടോ ഹെർണാഡസ്-ൻറെ ശിക്ഷണത്തിൽ കേരളത്തിലെ കുട്ടികൾക്ക് ഇനി സ്പാനിഷ് ഫുട്ബോളിലെ ടെക്നിക്കുകളും പഠിക്കാം.

പ്രധാനമന്ത്രിയുടെ നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പദ്ധതിയുടെ കീഴിൽ വരുന്ന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെൻറർ ആയ AIC RAISE കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന Playmakers Games & Events (p) Ltd – ൻറെ സ്ഥാപക ലക്ഷ്യം കൂടുതൽ യുവജനങ്ങളെ സ്പോർട്സ് ലേക്ക് ആകർഷിക്കുക എന്നതും അതുവഴി ആരോഗ്യമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്നതുമാണ്. നിലവിൽ ഉള്ള ക്ലാസുകൾ കൂടാതെ കേരളത്തിലും തമിഴ്നാട്ടിലുമായി 40-ളം ഫുട്ബോൾ കോച്ചിങ് ക്ലാസുകൾ ആരംഭിക്കാൻ ആണ് ജാസ്‌പെർസ്‌ ഫുട്ബോൾ അക്കാദമി വരും വർഷങ്ങളിൽ ഉദേശിക്കുന്നത്. കുട്ടികൾക്ക് ഫുട്ബോളിൽ ശോഭനമായ ഭാവി ഒരുക്കുന്നതിനുവേണ്ടി 2nd ഡിവിഷൻ ക്ലബായ ജാസ്‌പെർസ്‌ ഷൈൻ സോൾഡീഴ്സനെ ഈ സ്പോർട്സ് സ്റ്റാർട്ടപ്പ് ഏറ്റെടുത്തിരുന്നു.