കിർഗിസ് ഫോർവേഡ് ചെന്നൈയിനിലേക്ക്

കിർഗിസ് ഫോർ‌വേഡ് മിർ‌ലാൻ അബ്‌ഡ്രൈമോവിച്ച് മുർ‌സേവിനെ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കുന്നു. കിർഗിസ് താരം ചെന്നൈയിനിൽ ഒരു വർഷത്തെ കരാർ ഒപ്പിടും എന്നാണ് വാർത്ത. സൈനിംഗ് നടന്നാൽ ഐ എസ് എല്ലിൽ കളിക്കുന്ന ആദ്യത്തെ കിർഗിസ്താൻ താരമായി മിർസോവ് മാറും. 31കാരനായ താരം കിർഗിസ് പ്രീമിയർ ലീഗിലെ എഫ് സി ഡോർഡോയ് ബിഷ്കെക്കിനായാണ് അവസാനം കളിച്ചത്.

മിർലാൻ 287 ക്ലബ് മത്സരങ്ങളിൽ കരിയറിൽ കളിച്ചിട്ടുണ്ട്. 102 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. കിർഗിസ്ഥാൻ ദേശീയ ഫുട്ബോൾ ടീമിനായി 48 തവണ കളിച്ച അദ്ദേഹം 14 തവണ സ്കോർ ചെയ്തു, അതിൽ രണ്ട് ഗോളുകൾ ഇന്ത്യയ്‌ക്കെതിരെയാണ് വന്നത്.