ലീഡ്സ് യുണൈറ്റഡ് ഇതിഹാസം ജാക്ക് ചാൾട്ടൺ അന്തരിച്ചു

ലീഡ്സ് യുണൈറ്റഡ് ഇതിഹാസ താരം ജാക്ക് ചാൾട്ടൺ അന്തരിച്ചു. 85വയസ്സായ ജാക്ക് ചാൾട്ടൺ അവസാന ഒരു വർഷമായി ചികിത്സയിലായിരുന്നു. 1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നു ജാക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ബോബി ചാൾട്ടന്റെ സഹോദരനാണ്. ലീഡ്സ് യുണൈറ്റഡിലാണ് അദ്ദേഹം ഫുട്ബോൾ കരിയർ മുഴുവൻ ചിലവഴിച്ചത്.

ലീഡ്സ് യുണൈറ്റഡിനു വേണ്ടി 21 വർഷം കളിച്ച ജാക്ക് 773 മത്സരങ്ങൾ ലീഡ്സ് യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. 1973ൽ ആണ് അദ്ദേഹം ഫുട്ബോളിൽ നിൻ വിരമിച്ചത്. പരിശീലകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അയർലണ്ട് പരിശീലകനായി പ്രവർത്തിച്ച ജാക്ക് 88ലെ യൂറോ കപ്പിലും 90ലെ ലോകകപ്പിലും അയർലണ്ടിനെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഹായിച്ചിരുന്നു. ഷെഫീൽഡ് വെനെസ്ഡേ, മിഡിസ്ബ്രോ, ന്യൂകാസിൽ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleകലു ഇനി ബ്രസീലിൽ
Next articleവിലക്ക് മാറ്റല്‍, ഡാനിഷ് കനേരിയയോട് ഇംഗ്ലണ്ട് ബോര്‍ഡിനെ സമീപിക്കുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ബോര്‍ഡ്