വിലക്ക് മാറ്റല്‍, ഡാനിഷ് കനേരിയയോട് ഇംഗ്ലണ്ട് ബോര്‍ഡിനെ സമീപിക്കുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ബോര്‍ഡ്

വിലക്ക് മാറ്റുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിനെയല്ല ഇംഗ്ലണ്ട് ബോര്‍ഡിനെയാണ് പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ കാണേണ്ടതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ബോര്‍ഡ്. 2012ല്‍ ആണ് താരത്തിനെതിരെ കൗണ്ടി ക്രിക്കറ്റിലെ ബുക്കിംഗ് നടപടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് വിലക്കിയത്.

ഡര്‍ഹം മത്സരത്തില്‍ സഹതാരം മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിനെ സ്വാധീനിക്കുവാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇംഗ്ലണ്ട് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇംഗ്ലണ്ട് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഐസിസി അംഗങ്ങളെല്ലാം അംഗീകരിക്കുകയായിരുന്നു. അടുത്തിടിയൊണ് തന്റെ വിലക്ക് മാറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാനെ ഡാനിഷ് കനേരിയ സമീപിച്ചത്.

Previous articleലീഡ്സ് യുണൈറ്റഡ് ഇതിഹാസം ജാക്ക് ചാൾട്ടൺ അന്തരിച്ചു
Next articleആർതുറും അൻസുവും ഇന്ന് ബാഴ്സ നിരയിൽ ഇല്ല