“ലോകകപ്പിലെ ഈ അട്ടിമറികൾ പ്രതീക്ഷിച്ചിരുന്നു” “താൻ പിന്തുണച്ച ടീം എല്ലാം പുറത്തായി” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Picsart 22 12 03 19 16 10 237

ഖത്തർ ലോകകപ്പിൽ നടക്കുന്ന വലിയ അട്ടിമറികൾ പ്രതീക്ഷിച്ചതായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഈ ലോകകപ്പ് ഒരു പരീക്ഷണം ആയിരുന്നു. ഈ സമയത്ത് ലോകകപ്പ് നടത്തുന്നത് കൊണ്ട് തന്നെ പല പ്രധാന താരങ്ങളും അവരുടെ മികച്ച നിലയിൽ അല്ല ഉള്ളത്. അത് പല ടീമുകളെയും ബാധിക്കുന്നുണ്ട്. മാത്രമല്ല. ടീമുകൾക്ക് ഖത്തറിൽ എത്തി ഒരുങ്ങാൻ ആകെ ഒരാഴ്ച മാത്രമാണ് കിട്ടിയത്‌. അതും എളുപ്പമല്ല. ഇവാൻ പറഞ്ഞു.

Picsart 22 10 22 15 00 47 915

ചെറിയ ടീമുകൾക്ക് അല്ലെങ്കിൽ ഫേവറിറ്റ്സ് അല്ലാത്ത ടീമുകൾ എന്നും മോട്ടിവേറ്റഡ് ആയിരിക്കും. അവർ വലിയ എഫേർട് കളത്തിൽ ഇടും. അതാണ് അവർക്ക് അട്ടിമറികൾ സാധ്യമാകുന്നത്. ഇവാൻ പറഞ്ഞു. താൻ പിന്തുണച്ച രാജ്യങ്ങൾ ആയിരുന്നു ജർമ്മനിയും ബെൽജിയവും. അവർ രണ്ടു പേരും പുറത്തായി. പിന്നെ താൻ ശരിക്കും സെർബിയയിൽ നിന്ന് ആയത് കൊണ്ട് അവരോടും ഇഷ്ടം ഉണ്ടായിരുന്നു. അവരും ഇന്നലെയോടെ പുറത്തായി. കോച്ച് പറഞ്ഞു.

ഇനി നോക്കൗട്ട് മത്സരം കളിച്ച് പരിചയസമ്പത്ത് ഉള്ളവർ ആകും മുന്നോട്ട് വരിക എന്ന് ഇവാൻ പറഞ്ഞു. ക്രൊയേഷ്യയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങൾക്ക് നന്നായി കളിച്ചില്ല എങ്കിൽ പോലും നോക്കൗട്ട് റൗണ്ടുകൾ ജയിക്കാനുള്ള കഴിവ് ഉണ്ട് എന്നും കോച്ച് പറഞ്ഞു.