ബെലോട്ടെലിയും ബെലോട്ടിയുമില്ല, യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്ക്വാഡുമായി ഇറ്റലി

യൂറോ 2020 യോഗ്യത മത്സരങ്ങൾക്കായുള്ള ഇറ്റാലിയൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ മരിയോ ബലോട്ടെലിയും ആൻഡ്രിയ ബെലോട്ടിയും ടീമിലില്ല. അതെ സമയം ലിയനാർഡോ പിനസോളയും ലിയനാർഡോ പാവോലേറ്റിയും ഫാബിയോ ക്വാഗ്ലിയറില്ലയും സ്‌ക്വാഡിൽ ഇടം നേടി. സാംപ്‌ടോറിയക്ക് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് ഫാബിയോ ക്വാഗ്ലിയറില്ലക്ക് ഇറ്റാലിയൻ ടീമിൽ ഇടംനേടിക്കൊടുത്തത്.

2015 ലാണ് താരത്തിന് അവസാനമായി ഇറ്റാലിയൻ സ്‌ക്വാഡിലേക്ക് ക്ഷണം ലഭിച്ചത്. ഇറ്റലിയിൽ റൊണാൾഡോയെയും മറികടന്ന് ടോപ്പ് സ്‌കോറർ ആയിരുന്നു ഫാബിയോ ക്വാഗ്ലിയറില്ല. കാലിയാരിയുടെ ലിയനാർഡോ പാവോലേറ്റിക്കും സ്‌ക്വാഡിൽ ഇടം ലഭിച്ചു. ഇറ്റലിയിൽ കിതയ്ക്കുന്ന കാലിയാരിക്ക് വേണ്ടി 12 ഗോളുകളാണ് പാവോലേറ്റി അടിച്ചു കൂട്ടിയത്. യൂറോ യോഗ്യത മത്സരങ്ങളിൽ ഫിൻലാൻഡും ലെന്ചെസ്റെയിനുമാണ് ഇറ്റലിയുടെ എതിരാളികൾ.

സ്‌ക്വാഡ്

Cragno, Donnarumma, Perin, Sirigu; Biraghi, Bonucci, Chiellini, Florenzi, Izzo, Mancini, Piccini, Romagnoli, Spinazzola; Barella, Cristante, Jorginho, Sensi, Verratti, Zaniolo; Bernardeschi, Chiesa, El Shaarawy, Grifo, Immobile, Kean, Lasagne, Pavoletti, Politano, Quagliarella