ഇറ്റാലിയൻ സൂപ്പർ കോപ്പ സൗദിയിൽ വെച്ച് നടക്കും

Images
Credit: Twitter
- Advertisement -

ഇറ്റലിയിലെ ചാമ്പ്യന്മാരുടെ പോരാട്ടമായ സൂപ്പർ കോപ്പ ഫൈനൽ ഇത്തവണ സൗദി അറേബ്യയിൽ വെച്ച് നടക്കും. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാകും മത്സരം നടക്കുക. യുവന്റസും ഇന്റർ മിലാനും ആണ് സൂപ്പർ കോപ്പയിൽ അടുത്ത സീസണിൽ ഏറ്റുമുട്ടുന്നത്. ഇന്റർ ഇത്തവണ ലീഗ് ചാമ്പ്യന്മാരും യുവന്റസ് ഇയാലിയൻ കപ്പ് ചാമ്പ്യന്മാരും ആയിരുന്നു.

ഡിസംബറിൽ ആകും മത്സരം നടക്കുക. സൗദി അറേബ്യയിൽ വെച്ച് ഇറ്റാലിയൻ സൂപ്പർ കപ്പ് മത്സരങ്ങൾ നടത്താൻ വേണ്ടി ഇറ്റലിയും സൗദിയുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ അവസാന സീസണിൽ കൊറോണ കാരണം ഇറ്റലിയിൽ വെച്ച് തന്നെയായിരുന്നു മത്സരം നടന്നത്. സൗദി അറേബ്യയിൽ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകും. രണ്ട് വർഷം മുമ്പ് ജിദ്ദയിൽ വെച്ച് നടന്ന മത്സരത്തിൽ മിലാനെ തോൽപ്പിച്ച് യുവന്റസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

Advertisement