വി പി സുഹൈർ നോർത്ത് ഈസ്റ്റിലേക്ക് അടുക്കുന്നു

മോഹൻ ബഗാന്റെ മുന്നേറ്റ നിരയിൽ ഈ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് അടുക്കുന്നു. സുഹൈറും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ദേശീയ മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിന്റെ ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ കിട്ടുക നോർത്ത് ഈസ്റ്റിലാകും എന്നത് കണക്കിലെടുത്ത് സുഹൈർ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അകലുകയായിരുന്നു.

അവസാന സീസണിൽ ഗോകുലം വിട്ടായിരുന്നു സുഹൈർ ബഗാനിൽ എത്തിയത്. ബഗാനു വേണ്ടി നിർണായക ഗോളുകൾ നേടിയും ഗോളുകൾ ഒരുക്കിയും സുഹൈർ ഈ സീസണിൽ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈർ മുത്തമിട്ടു. ബഗാനിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഎബിൻ ദാസ് ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ U16 ടീമിൽ
Next articleഗോവൻ ഗോൾകീപ്പർ ആൽബിനോ ഗോമസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ