വിഡോസിച് എ ടി കെ കൊൽക്കത്ത വിട്ടു

- Advertisement -

എ ടി കെ കൊൽക്കത്തയുടെ വൻ സൈനിംഗുകളിൽ ഒന്നായ വിഡോസിച് ക്ലബ് വിട്ടു. ഓസ്ട്രേലിയൻ മധ്യനിര താരമായ ദാരിയോ വിദോസിച് എ ടി കെയുമായുള്ള കരാർ അവസാനിച്ച് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരിക്കുകയാണ്. വൻ താരങ്ങളാൽ സമ്പന്നരായ എ ടി കെ യിൽ വിദോസിചിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതാണ് കരാർ പകുതിക്ക് നിർത്തി താരം ക്ലബ് വിട്ടത്.

കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിലായിരുന്നു വിദോസിച് കളിച്ചത്. മുമ്പ് വെല്ലിങ്ടൻ ഫീനിസ്ക്സിന് വേണ്ടിയും വിദോസിച് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡറായും ഒപ്പം വിങ്ങറുമായും ഒക്കെ കളിക്കാൻ കഴിവുള്ള താരം ഓസ്ട്രേലിയയുടെ അണ്ടർ 20 ടീമിലും മുമ്പ് വിദോസിച് കളിച്ചിട്ടുണ്ട്.

Advertisement