ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ട് ഉറപ്പിച്ചു രണ്ടാം സീഡ് കരോളിന പ്ലിസ്‌കോവയും ഡോണ വെകിച്ചും

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡും ചെക് താരവുമായ കരോളിന പ്ലിസ്‌കോവ. ജർമനിയുടെ ലോറ സിഗ്മണ്ടിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരം രണ്ടാം റൗണ്ടിൽ ജയം കണ്ടത്. 6-3, 6-3 എന്ന സ്കോറിന് മത്സരം ജയിച്ച പ്ലിസ്‌കോവ തന്റെ 2020 ലെ മികച്ച തുടക്കം ഇവിടെയും നിലർത്തി. 2020 ൽ ഇത് വരെ കളിച്ച 6 മത്സരങ്ങളിലും ജയം കണ്ട ചെക് താരം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത്.

അതേസമയം ഫ്രഞ്ച് താരം ആൽസി കോർനെറ്റിനെ 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ച ക്രൊയേഷ്യയുടെ 19 സീഡ് ഡോണ വെകിച്ചും ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിൽ ഷറപ്പോവയെ മറികടന്ന വെകിച്ചിൽ നിന്ന് ഇന്നും മികച്ച പ്രകടനം ആണ് ഉണ്ടായത്. അതിനിടയിൽ ഓസ്‌ട്രേലിയൻ താരത്തെ മറികടന്ന സ്പാനിഷ് താരം മുഗുരെസയും ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ എത്തി. 6-3, 3-6, 6-3 എന്ന 3 സെറ്റ് നീണ്ട മത്സരശേഷം ആണ് സ്പാനിഷ് താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.

Advertisement