“വാസ്കസ് എല്ലാവരെയും ലോങ് റേഞ്ച് ഷോട്ടുകൾ എടുക്കാൻ സ്വാധീനിക്കുന്നു” “ഞാനും ഒന്ന് എടുത്തേക്കും”

Img 20220205 015723

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സമയത്ത് ആല്വാരോ വാസ്കസ് അത്ഭുത ഗോളുകൾ സൃഷ്ടിക്കാറുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഖാബ്ര പറഞ്ഞു. ഇന്നലെ വാസ്കസ് നേടിയ ഗോൾ ടീമിലെ മറ്റുള്ളവർക്ക് അത്ഭുതമല്ല. കാരണം അത്തരം ഗോളുകൾ വാസ്കസിൽ നിന്ന് പരിശീലന ഗ്രൗണ്ടിൽ കണ്ടിട്ടുണ്ട് എന്ന് ഖാബ്ര പറഞ്ഞു. മറ്റു താരങ്ങളെ ലോങ് റേഞ്ചറുകൾ എടുക്കാൻ വാസ്കസ് പ്രേരിപ്പിക്കുന്നുണ്ട് എന്നും സ്വാധീനിക്കുന്നുണ്ടെന്നും ഖാബ്ര പറഞ്ഞു.

അടുത്തിടെ നിഷു കുമാർ പരിശീലനത്തിൽ ഇതുപോലുള്ള ലോങ് റേഞ്ചറുകൾ ശ്രമിക്കുന്നുണ്ട്. അടുത്ത് ഞാനും ഇത്തരം ലോങ് റേഞ്ചറിന് ശ്രമിക്കും എന്ന് ഖാബ്ര തമാശയായി പറഞ്ഞു. ഇന്നലെ 59 മീറ്റർ അകലെ നിന്നായിരുന്നു വാസ്കസ് ഗോൾ നേടിയത്.