ഗംഭീര ഫോമിൽ ഉള്ള ബെംഗളൂരുവും ജംഷദ്പൂരും ഇന്ന് നേർക്കുനേർ

Img 20220205 020836

ഇന്ന് ഗോവയിലെ പനാജിയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബെംഗളൂരു എഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ നേരിടും, രണ്ട് ഹെവിവെയ്റ്റ് മത്സരാർത്ഥികൾ ആദ്യ നാല് സ്ഥാനങ്ങൾക്കായി പോരാടുന്നവർ ആയതിനാൽ മത്സരത്തിന് ആവേശം കൂടും.

ജംഷഡ്പൂർ എഫ്സിക്കെതിരെ ഹാട്രിക് ജയം നേടാനാകും ബെംഗളൂരു എഫ്സിയുടെ ഇന്നത്തെ ശ്രമം. മറുവശത്ത്, ടേബിൾ ടോപ്പർമാരായ ഹൈദരാബാദ് എഫ്സിയുമായുള്ള നാല് പോയിന്റുകളുടെ വിടവ് കുറയ്ക്കാനാണ് ജംഷദ്പൂർ ലക്ഷ്യമിടുന്നത്. 12 മത്സരങ്ങളിൽ 22 പോയിന്റാണ് ജംഷഡ്പൂർ എഫ്‌സിക്കുള്ളത്.

എട്ട് മത്സരങ്ങളുടെ അപരാജിത പരമ്പരയിലാണ് ബെംഗളൂരു. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി അവർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്.