“സുനിൽ ഛേത്രിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച താരം”

Img 20210209 153742
Credit:Twitter
- Advertisement -

ഇപ്പോഴും സുനിൽ ഛേത്രി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം എന്ന് എ ടി കെ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ഹബാസ്‌. ബെംഗളൂരു എഫ് സി വളരെ വിഷമമാർന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും സുനിൽ ഛേത്രി അദ്ദേഹത്തിന്റെ മികവിൽ തന്നെയുണ്ട്. ഛേത്രി ബെംഗളൂരു എഫ് സിയെ തിരികെ ഫോമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം നിരന്തരമായി ടീമിനെ പ്രചോദിപ്പിക്കുന്നതും കാണാൻ കഴിയുന്നു ഹബാസ് പറയുന്നു.

ഛേത്രി ഒരു ഗോളടിക്കാൻ എന്നത് മാത്രമല്ല ടീമിന് എല്ലാവിധത്തിലും അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്. ബെംഗളൂരു ടീമിന്റെ ബാലൻസ് ഛേത്രി ആണെന്നും ഹബാസ് പറഞ്ഞു. ഇന്ന് ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് ഹബാസ്. ഇപ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനാണ് മോഹൻ ബഗാൻ ശ്രമിക്കുന്നത് എന്നും അതിനു ശേഷം മാത്രമെ മുന്നിലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കു എന്നും ഹബാസ് പറഞ്ഞു.

Advertisement