പന്ത് ഐപിഎലില്‍ കളിക്കുകയാണെന്ന് തോന്നി – ജാക്ക് ലീഷ്

Rishabhpant
- Advertisement -

ആദ്യ ഇന്നിംഗ്സില്‍ തന്നെ കടന്നാക്രമിച്ച ഋഷഭ് പന്ത് ഐപിഎലില്‍ കളിക്കുകയാണോ എന്ന് താന്‍ സംശയിച്ചുവെന്ന് പറഞ്ഞ് ജാക്ക് ലീഷ്. രണ്ടാം ഇന്നിംഗ്സില്‍ നാല് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിന്റെ വിജയത്തിന് ജാക്ക് ലീഷും കാരണക്കാരനാകുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നേടിയ താരത്തിന് ഋഷഭ് പന്തിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

തന്റെ ഇന്ത്യയിലെ ആദ്യ മത്സരമായിരുന്നു ഇതെന്നും വലിയ ബാറ്റിംഗ് ലൈനപ്പുള്ള ടീമിനെതിരെ മികച്ച പ്രകടനവും ഏതാനും വിക്കറ്റും എടുത്ത് ടീമിന്റെ വിജയത്തില്‍ പങ്കാളിയായതില്‍ സന്തോഷമഉണ്ടെന്നും ജാക്ക് ലീഷ് വ്യക്തമാക്കി. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഏറെക്കാലം താന്‍ ക്രിക്കറ്റില്‍ ഇല്ലായിരുന്നുവെന്നും തിരികെ വന്ന് മികവ് പുലര്‍ത്താനായതില്‍ സന്തോഷമുണ്ടെന്നും ലീഷ് സൂചിപ്പിച്ചു.

Advertisement