സ്റ്റീവൻ ടെയ്ലർ ഒഡീഷ വിട്ട് വീണ്ടും ഓസ്ട്രേലിയയിൽ

Nixvjets 3
- Advertisement -

ഒഡീഷ എഫ് സിയുടെ ക്യാപ്റ്റനായിരുന്ന സ്റ്റീവൻ ടെയ്ലർ ഒഡീഷ എഫ് സി വിട്ടു. താരം മുൻ ക്ലബായ വെല്ലിങ്ടൺ ഫീനിക്സിലേക്ക് തിരികെ പോകും. രണ്ട് മാസം കൂടെ കരാർ ബാക്കിയുണ്ടായിരുന്നു എങ്കിലും ഫിനിക്സ് ക്ലബിന്റെ ആവശ്യ പ്രകാരം ഒഡീഷ ടെയ്ലറിനെ റിലീസ് ചെയ്യുക ആയിരുന്നു. ടെയ്ലർ വെല്ലിങ്ടണെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നയിക്കും.

ഒഡീഷയുടെ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയിരുന്നു സ്റ്റീവൻ ടെയ്ലർ എങ്കിലും ടെയ്ലറിന് കാര്യമായി ഒന്നും ഒഡീഷയ്ക്ക് വേണ്ടി ചെയ്യാൻ ആയിരുന്നില്ല. മുൻ ന്യൂകാസിൽ യുണൈറ്റഡ് താരമാണ് സ്റ്റീവൻ ടെയ്ലർ. പ്രീമിയർ ലീഗിൽ ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ്. ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി ഒരു ദശകത്തിൽ അധികം കാലം പ്രതിരോധനിരയിൽ ടെയ്ലർ ഇറങ്ങിയിരുന്നു. അവസാന വർഷങ്ങളിൽ ഒക്ക്ർ ന്യൂസിലൻഡ് ക്ലബായ വെല്ലിംഗ്ടൺ ഫീനിക്സിന്റെ ക്യാപ്റ്റനായിരുന്നു ടെയ്ലർ. അവസാന രണ്ടു വർഷങ്ങളിലായി ഫീനിക്സിനു വേണ്ടി നാൽപ്പതോളം മത്സരങ്ങൾ ടെയ്ലർ കളിച്ചിരുന്നു.

Advertisement