കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രീകുട്ടൻ ഗോകുലം കേരളയിലേക്ക്

20211214 122236

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ഐലീഗിലേക്ക്. താരത്തെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ലോൺ കരാറിൽ സൈൻ ചെയ്യും. ഒരു വർഷത്തെ ലോൺ കരാറിൽ ആകും താരം ഗോകുലത്തിൽ എത്തുക. പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എൽ സ്ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ വളർച്ച കൂടി കണക്കിൽ എടുത്താണ് ഈ ലോൺ നീക്കം ഒരുക്കുന്നത്. മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. അര എഫ് സിയും കെ എസ് ഇ ബിയും താരം കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.

Previous article2022ൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏകദിന പരമ്പര
Next articleതിളങ്ങിയത് ജയ് ബിസ്ടയും നേഗിയും മാത്രം, ഉത്തരാഖണ്ഡിനെ 224 റൺസിന് ഒതുക്കി കേരളം