തിളങ്ങിയത് ജയ് ബിസ്ടയും നേഗിയും മാത്രം, ഉത്തരാഖണ്ഡിനെ 224 റൺസിന് ഒതുക്കി കേരളം

Nidheeshmd

നിധീഷ് എംഡിയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെ 224/9 എന്ന സ്കോറിൽ ഒതുക്കി കേരളം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡിനായി 93 റൺസ് നേടിയ ഓപ്പണറും ക്യാപ്റ്റനും ആണ് ജയ് ബിസ്ട ആണ് ടോപ് സ്കോറര്‍.

ഡി നേഗി 52 റൺസ് നേടിയപ്പോള്‍ ഹിമാന്‍ഷു ബിഷ്ട്(29), ദീപേഷ് നൈൽവാൽ(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കേരളത്തിനായി നിധീഷിന്റെ മൂന്ന് വിക്കറ്റിന് പുറമെ ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് നേടി.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രീകുട്ടൻ ഗോകുലം കേരളയിലേക്ക്
Next articleഡിബാലയുടെ പരിക്ക് സാരമുള്ളതല്ല എന്ന് യുവന്റസ്