കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് മിഡ്ഫീൽഡർ ജുവാൻഡേയെ സ്വന്തമാക്കി

Img 20201228 183113
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് മധ്യനിര താരം ജുവാൻ ഡേ ഡിയോസ് ലോപസിനെ ടീമിലെത്തിച്ചു. പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്ത് പോയ സ്പാനിഷ് താരം സെർജിയോ സിഡോഞ്ചക്ക് പകരക്കാരനായിട്ടാണ് 34കാരനായ ജുവാൻഡേ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തുന്നത്. റിയൽ ബെറ്റിസ് അക്കാദമിയുലൂടെ കളി ആരംഭിച്ച താരം 19ആം വയസിൽ ബെറ്റിസിന്റെ റിസർവ് സ്ക്വാഡിലെത്തി. ആറ് വർഷം ബെറ്റിസിനായി കളിച്ച ജുവാൻഡേ 69 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ബെൽജിയൻ ലീഗിലും ഇറ്റലിയിലും കളിച്ചതിന് പിന്നാലെ എ ലീഗിലും പേരെടുക്കാൻ ജുവാൻഡേക്ക് സാധിച്ചു.

അവസാന രണ്ടു സീസണുകളായി ഓസ്ട്രേലിയ ക്ലബായ പെർത് ഗ്ലോറിക്ക് വേണ്ടി കളിക്കുകയായിരുന്നു. അവിടെ 40ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പെർത് ഗ്ലോറിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്നു. ആറു മാസത്തെ കരാറിൽ ആണ് താരം എത്തിയത്. ക്വാരന്റൈൻ പൂർത്തിയാക്കി ജനുവരി ആദ്യ വാരം തന്നെ ജുവാൻഡേ മഞ്ഞ ജേഴ്സിയിൽ ഇറങ്ങും.

Advertisement