കവാനിയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കും എന്ന് ഒലെ

Edinson Cavani Manchester United Celebration
Credit: Twitter
- Advertisement -

ഉറുഗ്വേ താരം കവാനി വരും സീസണുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകും എന്ന് സൂചന നൽകി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഒരു വർഷത്തെ കരാറിലാണ് കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌. എന്നാൽ കരാർ വ്യവസ്ഥയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യം ഉണ്ട് എങ്കിൽ ഒരു വർഷം കൂടെ കരാർ പുതുക്കാൻ അനുമതി നൽകുന്നുണ്ട്. ആ വ്യവസ്ഥ ഉപയോഗിച്ച് താരത്തിന്റെ കരാർ പുതുക്കാൻ ആണ്  മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

കവാനിക്ക് ഇനിയും കരിയറിൽ മികച്ച കാലം ബാക്കിയുണ്ട് എന്നും അതുകൊണ്ട് തന്നെ കവാനിയുടെ കരാർ പുതുക്കാതിരിക്കാൻ കാരണം ഒന്നും കാണുന്നില്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. കവാനി വളരെ മികച്ച രീതിയിലാണ് കളിക്കുന്നത് എന്നും വരും മത്സരങ്ങളിൽ കവാനി സ്ഥിരമായി ആദ്യ ഇലവനിൽ എത്തും എന്നും ഒലെ പറഞ്ഞു. കവാനിയെ പോലെ മികവുള്ള ഒരു താരത്തെ സ്റ്റാർടിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരിക്കാൻ ആകില്ല എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുവരെ നാലു ഗോളുകളും രണ്ട് അസിസ്റ്റും കവാനി സംഭാവന ചെയ്തിട്ടുണ്ട്.

Advertisement