ഐ.സി.സി അവാർഡ് തന്റെ പത്ത് വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം : വിരാട് കോഹ്‌ലി

Kohli
- Advertisement -

ഐ.സി.സിയുടെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമെന്ന അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ തന്റെ പത്ത് വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് തനിക്ക് അവാർഡ് ലഭിച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നാണ് ഈ ദശകത്തിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലിയെ ഐ.സി.സി തിരഞ്ഞെടുത്തത്.

2011ലെ ലോകകപ്പ് ജയവും 2013ലെ ചാമ്പ്യൻസ് ലീഗ് കിരീടവും 2018ൽ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിച്ചതും തനിക്ക് ഏറ്റവും പ്രിയപെട്ടതാണെന്നും എന്നാൽ ഇന്ത്യക്ക് വേണ്ടി കളിച്ച ഓരോ മത്സരവും തനിക്ക് വളരെയധികം പ്രധാനപെട്ടതായിരുന്നെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ വിരാട് കോഹ്‌ലി 20396 റൺസുകളും നേടിയിട്ടുണ്ട്. മറ്റൊരു ക്രിക്കറ്റ് താരവും ഈ കാലയളവിൽ ഇത്ര റൺസ് സ്വന്തമാക്കിയിട്ടില്ല.

ഈ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഈ കലാഘട്ടത്തിൽ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയാണെന്നതാണ് തന്റെ ഉദ്ധേശമെന്നും വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു.

Advertisement