സ്പാനിഷ് യുവ സ്ട്രൈക്കർ സെർജിയോ ജംഷദ്പൂരിൽ

ഒരു വിദേശ സൈനിംഗ് കൂടെ ജംഷദ്പൂർ പൂർത്തിയാക്കി. സ്പാനിഷ് യുവ സ്ട്രൈക്കർ ആയ സെർജിയോ കാസ്റ്റിൽ ആണ് ജംഷദ്പൂരിൽ എത്തിയിരിക്കുന്നത്. 24 കാരനായ താരം സ്പാനിഷ് മൂന്നാം ഡിവിഷനിൽ നിന്നാണ് ജംഷദ്പൂരിലേക്ക് എത്തുന്നത്. എസ് എസ് റെയെസിലായിരുന്നു താരം കളിച്ചിരുന്നത്. ഒരു വർഷത്തേക്കു മാത്രമാണ് താരം ജംഷദ്പൂരിൽ കരാർ ഒപ്പുവെച്ചത്.

കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകൾ താരം നേടിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീം തരാത്തെ അടുത്തിടെ സൈൻ ചെയ്തിരുന്നു. അവിടെ നിന്ന് ലോണിലാണ് താരം ഇന്ത്യയിലേക്ക് വരുന്നത്. ജംഷദ്പൂർ ഇന്ത്യയിലെ മികച്ച ക്ലബുകളിൽ ഒന്നാണെന്നും അവിടെ കളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും സെർജിയോ കാസ്റ്റിൽ പറഞ്ഞു. സെപ്റ്റംബറിൽ പ്രീസീസൺ ടൂറിൽ ആകും താരം ടീമിനൊപ്പം ചേരുക.

Previous articleഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു, ട്വി20യി ഡികോക്ക് നായകൻ!!
Next articleഅത്ലറ്റികോക്ക് തിരിച്ചടി, കോസ്റ്റക്ക് പരിക്ക്