ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു, ട്വി20യി ഡികോക്ക് നായകൻ!!

ഇന്ത്യൻ പര്യടനത്തിനായുള്ള ട്വി20 ടെസ്റ്റ് സ്ക്വാഡുകൾ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു ‌ സെപ്റ്റംബർ മധ്യത്തിൽ ആരംഭിക്കുന്ന പര്യടനത്തിൽ 3 ട്വി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കുക. ട്വി20യിൽ ക്യുന്റൺ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഇതുവരെ ട്വി20 ക്യാപ്റ്റനായിരുന്ന ഫാഫ് ഡു പ്ലെസിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

മൂന്ന് പുതുമുഖങ്ങൾ ട്വി20 ടീമിൽ ഉണ്ട്. തെമ്പ ബാവുമ, ആൻറിച് നോർടെ, ഫോർചുയിൻ എന്നിവരാണ് ട്വി20യിലെ പുതുമുഖങ്ങൾ. ടെസ്റ്റ് ടീമിനെ ഫാഫ് ഡു പ്ലെസിസ് തന്നെ നയിക്കും. ടെസ്റ്റ് സ്ക്വാഡിലും മൂന്ന് പുതുമുഖങ്ങൾ ഉണ്ട്‌ ആൻറിച് നോർടെ, റുഡി സെക്കൻഡ്, സെനുരൻ മുത്തുസാമി എന്നിവരാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്നത്.

South Africa T20I squad:  Quinton de Kock (C), Rassie van der Dussen (VC), Temba Bavuma , Junior Dala, Bjorn Fortuin, Beuran Hendricks, Reeza Hendricks, David Miller, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi & Jon-Jon Smut.

South Africa Test squad: Faf du Plessis (C), Temba Bavuma (VC), Theunis de Bruyn, Quinton de Kock, Dean Elgar, Zubayr Hamza, Keshav Maharaj, Aiden Markram, Senuran Muthusamy, Lungi Ngidi, Anrich Nortje, Vernon Philander, Dane Piedt, Kagiso Rabada & Rudi Second.

Previous articleട്രാൻസ്ഫർ പാളി!! പൂനെ സിറ്റിക്ക് ട്രാൻസ്ഫർ വിലക്ക്, നെസ്റ്ററിന് കളിക്കുന്നതിനും വിലക്ക്
Next articleസ്പാനിഷ് യുവ സ്ട്രൈക്കർ സെർജിയോ ജംഷദ്പൂരിൽ