അത്ലറ്റികോക്ക് തിരിച്ചടി, കോസ്റ്റക്ക് പരിക്ക്

0
അത്ലറ്റികോക്ക് തിരിച്ചടി, കോസ്റ്റക്ക് പരിക്ക്

പുത്തൻ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അത്ലറ്റികോ മാഡ്രിഡിന് കനത്ത തിരിച്ചടി. സ്റ്റാർ സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റക്ക് പരിക്ക് പറ്റിയതാണ് സിമയോണിക്ക് അവസാന നിമിഷം ആശങ്ക സമ്മാനിക്കുന്നത്. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണ് കോസ്റ്റ.

യുവന്റസിന് എതിരായ പ്രീ സീസൺ സൗഹൃദ മത്സരത്തിലാണ് താരത്തിന് ഇടത്തേ കാലിലെ പേശിക്ക് പരിക്ക് പറ്റിയത്. എത്ര ദിവസത്തേക്ക് താരത്തിന് കളിക്കാനാവില്ല എന്ന കാര്യം അത്ലറ്റികോ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാണ് ഇക്കാര്യം സ്ഥിതീകരിക്കാനാകുക. റയൽ മാഡ്രിഡിന് എതിരെ സൗഹൃദ മത്സരത്തിൽ 4 ഗോളുകൾ നേടിയ കോസ്റ്റ സീസണിന് മികച്ച രീതിയിൽ സഹായകമാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു അത്ലറ്റിക്കോ ആരാധകർ.