ഒഡീഷയുടെ ശുഭം സാരംഗിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു

Newsroom

Picsart 23 04 15 13 23 05 674
Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡീഷ എഫ് സിയുടെ യുവതാരം ശുഭം സാരംഗിക്ക് ആയി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉള്ളതായി HalfwayFootball റിപ്പോർട്ട് ചെയ്യുന്നു. ഡിഫൻഡർ ആയ ശുഭം അവസാന മൂന്ന് സീസണുകളിലായി ഒഡീഷ എഫ് സിക്ക് ഒപ്പം ഉണ്ട്. 22കാരനായ താരം ക്ലബിനായി 49 ഐ എസ് എൽ മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിൽ അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. 9 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ.

കേരള 23 04 15 13 22 52 951

ഒഡീഷക്ക് ആയി റൈറ്റ് ബാക്ക് ആയായിരുന്നു കളിച്ചത്. സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ആയിരുന്നു സാരംഗി കരിയർ ആരംഭിച്ചത്. ജോസഫ് ഗൊമ്പവു ഒഡീഷയിൽ എത്തിയത് മുതൽ ആൺ താരം റൈറ്റ് ബാക്കായി മാറിയത്. ഇന്ത്യയുടെ യുവ ദേശീയ ടീമുകളെ താരം മുമ്പ് പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡർമാരായ ഖാബ്ര, ജെസ്സൽ എന്നിവർ ക്ലബ് വിടുന്നതിനാൽ ഫുൾബാക്ക് മേഖല ശക്തമാക്കാനുള്ള അന്വേഷണത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.