സെഞ്ച്വറിയുമായി ഗില്ലും സുദര്‍ശനും, 210 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട്, ചെന്നൈയ്ക്കെതിരെ 231 റൺസ് നേടി ഗുജറാത്ത്

Sports Correspondent

Saigill
Download the Fanport app now!
Appstore Badge
Google Play Badge 1

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണെങ്കിലും ചെന്നൈയ്ക്കെതിരെ റൺ അടിച്ച് കൂട്ടി ഗുജറാത്ത് ടൈറ്റന്‍സ്. 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നേടിയത്.

ടീമിന്റെ ഓപ്പണര്‍മാര്‍ ഇരുവരും ശതകങ്ങള്‍ നേടിയപ്പോള്‍ 210 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 51 പന്തിൽ 103 റൺസ് നേടിയ സായി സുദര്‍ശന്‍ ആദ്യം പുറത്തായപ്പോള്‍ അതേ ഓവറിൽ ഗില്ലും പുറത്തായി. 55 പന്തിൽ 104 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും സായി സുദര്‍ശനെയും പുറത്താക്കിയത് തുഷാര്‍ ദേശ്പാണ്ടേ ആയിരുന്നു. 18ാം ഓവറിൽ മാത്രമാണ് ഈ കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ചെന്നൈയ്ക്കായത്.

Gillsai

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58 റൺസ് നേടിയ ഗുജറാത്ത് പത്തോവര്‍ പിന്നിടുമ്പോള്‍ 107 റൺസായിരുന്നു നേടിയത്. അവസാന പത്തോവറിൽ ഗുജറാത്ത് 124 റൺസാണ് നേടിയത്. മില്ലര്‍ 11 പന്തിൽ 16 റൺസ് നേടി.