സെമി ഫൈനൽ പ്രതീക്ഷകൾ കാക്കാൻ ജയം വേണം, ബെംഗളൂരു എഫ് സിയും ഒഡീഷയും നേർക്കുനേർ

തിങ്കളാഴ്ച ഗോവയിലെ പനാജിയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 97-ാം മത്സരത്തിൽ ബെംഗളൂരു എഫ്‌സി ഒഡീഷ എഫ്‌സിയെ നേരിടും. 17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ബെംഗളൂരു ലീഗ് പട്ടികയിൽ ആറാം സ്ഥാനത്തും 17 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി കലിംഗ വാരിയേഴ്സ് ഏഴാം സ്ഥാനത്തുമാണ്.

തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-1 ന് മാർക്കോ പെസായുവോളിയുടെ ബെംഗളൂരു പരാജയപ്പെട്ടിരുന്നു. മറുവശത്ത്, ഒഡീഷ എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2-2 സമനിലയും വഴങ്ങി. ഇരു ടീമുകളുടെയും സെമി ഫൈനൽ അഭിലാഷങ്ങൾ മറ്റ് ടീമുകളുടെ ഫലത്തിൽ അധിഷ്‌ഠിതമാണെങ്കിലും, ഇന്നത്തെ ജയം ആ പ്രതീക്ഷകൾ കാക്കാൻ അത്യാവശ്യമാണ്.