ഐപിഎൽ ആരംഭിയ്ക്കുന്ന തീയ്യതിയിൽ ബിസിസിഐയും സ്റ്റാറും തമ്മിലഭിപ്രായ വ്യത്യാസം

Sports Correspondent

ഐപിഎൽ മാര്‍ച്ച് 27ന് ആരംഭിയ്ക്കുമെന്നാണ് ബിസിസിഐയിലെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഒഫീഷ്യൽ ബ്രോഡ്കാസ്റ്റര്‍മാരായ ഡിസ്നി സ്റ്റാറിനെ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 26ന് ആരംഭിക്കണമെന്നാണ് ആവശ്യം.

ശനിയാഴ്ച ടൂര്‍ണ്ണമെന്റ് തുടങ്ങി രണ്ടാം ദിവസം ഡബിള്‍ ഹെഡര്‍ കൊണ്ടുവരണമെന്നാണ് സ്റ്റാറിന്റെ ആവശ്യം. എന്നാൽ ഇതിൽ ബിസിസിഐയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതിനാലാണ് ലീഗിന്റെ ഷെഡ്യൂള്‍ ഇതുവരെ ബിസിസിഐ പുറത്ത് വിടാത്തത്.

സാധാരണ ഉദ്ഘാടന ദിവസം ഒരു മത്സരം മാത്രമാണ് ഉണ്ടാകാറ്. എന്നാൽ സ്റ്റാറിന് ടൂര്‍ണ്ണമെന്റ് തുടങ്ങി ഉടനെ തന്നെ ഡബിള്‍ ഹെഡ‍ർ വേണമെന്നാണ് ആവശ്യം. പൊതു അവധിയല്ലെങ്കിൽ പൊതുവേ തിങ്കളാഴ്ചകളിൽ ഡബിള്‍ ഹെഡർ വയ്ക്കാറില്ലാത്തതിനാൽ തന്നെ ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ആരംഭിക്കണമെന്നാണ് സ്റ്റാര്‍ പറയുന്നത്.