“സെമി ഫൈനലിൽ ഏത് ടീമായാലും പ്രശ്നമില്ല, ആരു വന്നാലും പൊരുതും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെ നേരിടും എന്നതിൽ ആശങ്ക ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ജംഷദ്പൂരും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തിനു ശേഷം ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തീരുമാനിക്കപ്പെടുക.

“ആരാണ് എതിരാളികൾ എന്നത് പ്രധാനമല്ല, കാരണം എന്തായാലും രണ്ട് ടീമുകളെ തോൽപ്പിക്കണമെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് ശരിക്കും പ്രശ്നമല്ല. ആരു വന്നാലും ഞങ്ങൾ പരമാവധി നൽകും. അതിനായി പരമാവധി ഒരുങ്ങും. പിച്ചിൽ കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യും, മികച്ച ഫലം തന്നെ പ്രതീക്ഷിക്കാം.” ഇവാൻ പറഞ്ഞു