ഓർടിസ് എഫ് സി ഗോവ വിട്ടു, ഇന്ത്യയിൽ വരാൻ പറ്റാത്തതിനാൽ താരം ചൈനീസ് ക്ലബിൽ ചേർന്നു

എഫ് സി ഗോവയുടെ താരമായിരുന്ന ഓർടിസ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു. താരം ഇന്ത്യ വിട്ട് പോവാൻ നേരത്തെ തീരുമാനിച്ചിരുന്നു. താരം ഇനി ചൈനീസ് ക്ലബായ സിചുവൻ ജിയുനിയുവിൽ ആണ് കളിക്കുക. എഫ് സി ഗോവ അടുത്ത രണ്ട് വർഷത്തേക്ക് ഒരു ഇന്ത്യൻ ക്ലബിലും കളിക്കാൻ പാടില്ല എന്ന് കരാറിൽ വ്യവസ്ഥ വെച്ചതിനാൽ ആണ് ഓർടിസ് ചൈനയിലേക്ക് പോകുന്നത്. മുൻ എഫ് സി ഗോവ പരിശീലകൻ ലൊബേരയാണ് സിചുവൻ ജിയുനിയുവിന്റെ പരിശീലകൻ.

കഴിഞ്ഞ രണ്ടു സീസണിലും ഗോവയുടെ പ്രധാന താരമായിരുന്നു ഓർടിസ്. 36 മത്സരങ്ങൾ ഗോവയ്ക്ക് വേണ്ടി കളിച്ച ഓർടിസ് 14 ഗോളുകളും 6 അസിസ്റ്റും ക്ലബിനായി സംഭാവന നൽകും.മുൻ അത്ലറ്റിക്കോ മാഡ്രിഡ് ബി താരമാണ് ജോർഗെ ഓർട്ടിസ്. 30കാരനായ താരം ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും ഗോവക്കായി കളിച്ചിരുന്നു.
ഗെറ്റഫെ അക്കാദമിയിലൂടെ വളർന്ന താരം സ്പാനിഷ് ക്ലബുകളായ സി വൈ ഡി ലിയോണസ, ആൽബെസെറ്റ വി, റിയൽ ഒവിയേഡോ എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.